ബ്രണ്ണൻ കോളേജിൽ കലോത്സവത്തിനിടെ കെ.എസ്.യു നേതാക്കൾക്ക് നേരെ അക്രമമെന്ന് പരാതി

തലശ്ശേരി : കണ്ണൂർ യൂണിവേഴ്സിറ്റി കാലോത്സവത്തിനിടെ ബ്രണ്ണൻ കോളേജിൽ കെ.എസ്.യു അഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് ആഷിത്ത് അശോകൻ ടി, പാലയാട് ക്യാമ്പസ്സ് യൂണിറ്റ് പ്രസിഡന്റ് ഹർഷരാജ് സി.കെ എന്നിവർക്ക് മർദനം ഏറ്റതായി പരാതി.എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളുൾപ്പെടെയുള്ള 20 ലധികം വരുന്നവർ മർദ്ദിച്ചതായാണ് പരാതി.
പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇരുമ്പ് കമ്പികളും, ഹോക്കി സ്റ്റിക്കുമായെത്തിയ സംഘം ഭീക്ഷണിപ്പെടുത്തിയാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.