ഖത്തറിന് പുതിയ പ്രധാനമന്ത്രി; ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി സ്ഥാനമേറ്റു

- ദോഹ: വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയെ ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് അമീർ ഷേഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഉത്തരവ്. ചൊവ്വാഴ്ച രാവിലെ അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീറിന് മുൻപാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ഡെപ്യൂട്ടി അമീർ ഷേഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നിലവിലെ പ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ് അമീർ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. 2020 ജനുവരി 28നായിരുന്നു ഷേഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി ഖത്തർ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഒപ്പം ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം വഹിച്ചിരുന്നു.
English Summary: Qatar’s ruler Sheikh Tamim bin Hamad Al Thani has appointed Sheikh Mohammed bin Abdulrahman Al Thani as the country’s new prime minister following the resignation of Sheikh Khalid bin Khalifa bin Abdelaziz Al Thani.