ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബു കീഴടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബു കീഴടങ്ങി


എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്.

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി. എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്.ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത വീഡിയോ സത്യവിരുദ്ധമാണ്. വ്യാജ വീഡിയോയില്‍ ചാനലിന്റെ കൊച്ചി ഓഫീസില്‍ അതിക്രമിച്ചുകയറി പ്രവര്‍ത്തനം തടപ്പെടുത്തിയെന്ന കേസിലാണ് അര്‍ജുന്‍ കീഴടങ്ങിയത്