ഇരിട്ടി ശ്രീനാരായണഗുരു മന്ദിരം വാർഷികാഘോഷം നടത്തി

ഇരിട്ടി ശ്രീനാരായണഗുരു മന്ദിരം വാർഷികാഘോഷം നടത്തി            
ഇരിട്ടി: ഇരിട്ടി ശ്രീനാരായണഗുരു മന്ദിരത്തിന്റെ  24- മത് വാർഷിക ആഘോഷം നടത്തി . ഗുരുപൂജ,  സമൂഹ പ്രാർത്ഥന എന്നിവയക്ക് നാരായണൻ ശാന്തികൾ നേതൃത്വം നൽകി. യൂണിയൻ പ്രസിഡന്റ് കെ. വി. അജി പതാക ഉയർത്തി.  കലാ- സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിച്ചു. കെ.വി. അജി അധ്യക്ഷത വഹിച്ചു.  ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണവും  ബാബു പുതമ്പാറ മുഖ്യ പ്രഭാഷണവും നടത്തി. എസ് എൻ ഡി പി  യുത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനൂപ് പനക്കലിനെ  യോഗം അസി സെക്രട്ടറി എം.ആർ. ഷാജി ആദരിച്ചു.  യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, കെ.എം. രാജൻ, പി. പി കുഞ്ഞൂഞ്ഞ്, എ.എൻ. സുകുമാരൻ, പി .കെ. രാമൻ മാസ്റ്റർ, നിർമ്മല അനിരുദ്ധൻ,  ഓമനാ വിശ്വംഭരൻ,  ജയരാജ് പുതുക്കുളം, എ.എം. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് രാധാമണി ഗോപിയുടെ നേതൃത്വത്തിൽ ഗുരു സൂക്തങ്ങളും നാടൻപാട്ടുകളും അരങ്ങേറി.