
തൃശ്ശൂർ: തൃശ്ശൂർ ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തമുണ്ടായി. ഏഴ് കുട്ടികളെയും രണ്ട് ഗര്‍ഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായത്.
തൃശ്ശൂർ നഗരത്തോട് ചേര്‍ന്ന ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയു, ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്. പതിനൊന്നേ മുക്കാലോടെയാണ് സംഭവം. കുട്ടികളുടെ ഐസിയുവിലെ എസിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. മതിയായ വെന്‍റിലേഷനില്ലാത്തതിനാല്‍ മുറികളിലാകെ പുക നിറഞ്ഞു. ഇടനാഴികളിലേക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗൈനക്കോളജി വാര്‍ഡിലേക്കും പടര്‍ന്നു. ഐസിയുവിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും വേഗത്തില്‍ തന്നെ പുറത്തെത്തിക്കാനായി. വാര്‍ഡിലുണ്ടായിരുന്ന രണ്ട് ഗര്‍ഭിണികളെയും പുറത്തെത്തിച്ച് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം വേഗത്തില്‍ തന്നെ സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയതമാക്കി