പരീക്ഷയ്ക്ക് പിന്നാലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍; പുസ്തകങ്ങൾ കീറിയെറിഞ്ഞു

പരീക്ഷയ്ക്ക് പിന്നാലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍; പുസ്തകങ്ങൾ കീറിയെറിഞ്ഞു


  • ചെന്നൈ: പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ക്ലാസ് മുറികൾ അടിച്ചുതകർത്ത് വിദ്യാർഥികൾ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ‌ പ്രചരിക്കുന്നുണ്ട്. ധർമപുരി മല്ലപുരത്തെ സര്‍ക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളാണ് സ്കൂളിലെ ക്ലാസ്മുറികൾ അടിച്ചു തകർത്തത്.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചു. പരീക്ഷ കഴിഞ്ഞെത്തിയ ആൺകുട്ടികളും പെൺ‌കുട്ടികളും ക്ലാസ് മുറികളിൽ കയറി പുസ്തകങ്ങൾ കീറിയെറിയുകയും മേശകളും ബെഞ്ചുകളും ഉൾപ്പെടെ അടിച്ചുതകര്‍ത്തതായും അധ്യാപകൻ പറയുന്നു.

Also Read-താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20കാരി മരിച്ചു

വിദ്യാർഥികളെ തടയാതിരുന്നതിൽ അധ്യാപകർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതിക്രമം കാട്ടിയ വിദ്യാർഥികളെ അഞ്ചു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവര്‍‌ക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിലും പരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്. നാശനഷ്ടമുണ്ടായതിന് പകരം ഫര്‍ണീച്ചറുകള്‍ നല്‍കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അധ്യാപകര്‍ ഏകോപിപ്പിക്കുമെന്നും വിദ്യാഭ്യാസ ഓഫീസർ കെ ഗുണശേഖരൻ പറഞ്ഞു