ആകാശ് തില്ല്ങ്കേരിയുടെ ജാമ്യം റദ്ദാക്കില്ല ; പ്രോസിക്യൂഷന്റെ ഹര്‍ജി തലശ്ശേരി ജില്ലാ കോടതി തളളി

ആകാശ് തില്ല്ങ്കേരിയുടെ ജാമ്യം റദ്ദാക്കില്ല ; പ്രോസിക്യൂഷന്റെ ഹര്‍ജി തലശ്ശേരി ജില്ലാ കോടതി തളളി


ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നത്.

photo-mangalam

കൊച്ചി : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദക്കാണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തളളി.

തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി തളളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നത്.

2018 ഫെബ്രുവരി 12 നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അര്‍ദ്ധരാത്രി കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്.