സാംസ്കാരിക യാത്രക്ക് സ്വീകരണം നൽകി

സാംസ്കാരിക യാത്രക്ക് സ്വീകരണം നൽകി.

ഇരിട്ടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ  സംഘടിപ്പിച്ച സാംസ്കാരിക പഠന യാത്രക്ക് പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ  സ്വീകരണം നൽകി .. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങൾക്കുള്ള  ഉപഹാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വിനോദ് കുമാർ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ വിജയൻ , പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ സംസ്ഥാന എക്സിക്കുട്ടീവ് അംഗം എം കെ രമേഷ് കുമാർ , താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, പ്രസി ഡന്റ് പി. കുഞ്ഞികൃഷ്ണൻ , എം പവിത്രൻ ,എം എൻ മുരളീധരൻ എന്നിവർ സംസാരിച്ചു. മുഖാമുഖം, കലാപരി ടികൾ എന്നിവ യാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ചു.