'ഒപ്പം' സൗഹൃദ സംഗമം നടത്തി

'ഒപ്പം' സൗഹൃദ സംഗമം നടത്തി


ഇരിട്ടി: ഭാരതീയ അഭിഭാഷക പരിഷത്ത് കണ്ണൂർ ജില്ലാ  'ഒപ്പം' സൗഹൃദ സംഗമം ആറളം ആദിവാസി പുനരധിവാസ  മേഖലയിലെ ഒമ്പതാം ബ്ലോക്കിലെ കാളികയത്ത്  നടന്നു.  അന്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വനവാസി സഹോദരങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട  സൗഹൃദ സംഗമത്തിൽ കാളികയത്തിലെ വനവാസി ഊരുകൾ സന്ദർശിക്കുകയും സൗജന്യ നിയമസേവനങ്ങൾ നൽകുകയും വിദ്യാർത്ഥികൾക്ക് സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.  വനവാസി കല്യാൺ  ആശ്രമം സംസ്ഥാന യുവ പ്രമുഖ്  അഡ്വ. സുകന്യ സുകുമാരൻ സംഗമം  ഉദ്ഘാടനം ചെയ്തു.  ഭാരതീയ അഭിഭാഷക പരിഷത്ത് കണ്ണൂർ  ജില്ലാ പ്രസിഡണ്ട് അഡ്വ. എം. കെ. രഞ്ജിത്ത് അധ്യക്ഷത  വഹിച്ചു.  അഭിഭാഷകരായ പി. അനിൽകുമാർ, സുരേഷ് നമ്പ്യാർ, കെ.പി. ആതിര,  രഞ്ജിത്ത് ശ്യാം, വി.വി. ഷൈമ,എ.പി. കണ്ണൻ, ടി.സി. വത്സരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. സന്ദീപ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. രാജേഷ് ഖന്ന നന്ദിയും പറഞ്ഞു. 
തുടർന്ന് സംഘം കഴിഞ്ഞദിവസം ആറളം ഫാമിൽ കാട്ടാന അക്രമത്തിൽ മരിച്ച രഘു കണ്ണയുടെ വീട് സന്ദർശിച്ചു. അദ്ദേഹത്തിൻറെ മക്കളേയും  കുടുംബത്തെയും ആശ്വസിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.