ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, മൃതദേഹത്തിൽ കല്ലുകൊണ്ട് ഇടിച്ചു, ഞെട്ടിക്കുന്ന കൊലപാതകം മഹാരാഷ്ട്രയിൽ

ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, മൃതദേഹത്തിൽ കല്ലുകൊണ്ട് ഇടിച്ചു, ഞെട്ടിക്കുന്ന കൊലപാതകം മഹാരാഷ്ട്രയിൽ


മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പ്രദേശത്തെ കോര്‍പ്പറേഷൻ അംഗം കൂടിയായ  വിജയ് ടാഡ് ആണ് കൊല്ലപ്പെട്ടത്. ജാട്ടിലെ സംഗോള റോഡിൽ അൽഫോൻസോ സ്‌കൂളിന് സമീപം വച്ച് ടാഡിന്റെ കാർ അജ്ഞാതര്‍ ആക്രമിക്കുകയുന്നു. അപ്രതീക്ഷതമായെത്തിയ അക്രമികൾ അദ്ദേഹത്തിന്  നേരെ വെടിയുതിർത്തു. പിന്നാലെ വിജയ് മരിക്കുകയായിരുന്നു.  വെടിയുതിര്‍ത്തതിന് പിന്നാലെ വിജയ്യുടെ മൃതദേഹത്തിൽ കല്ലുകൊണ്ട് ആക്രമിച്ചെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടിൽ പറയുന്നു. 

സാംഗ്ലി ജില്ലയിൽ, പ്രത്യേകിച്ച് ജാട്ട് താലൂക്കിലും കൊലപാതകം ഭീതി പരത്തിയിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോള റോഡിലുള്ള സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു വിജയ്. അൽഫോൻസാ സ്‌കൂളിനടുത്ത് എത്തിയപ്പോൾ, അക്രമികൾ ഇയാളുടെ കാർ തടഞ്ഞ് വെടിയുതിത്തു. തുടർന്ന് അക്രമികൾ കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് ഉടൻ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിലയിരുത്തലെന്നും കൊലപാതകത്തിന് ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു