
തൃപ്പൂണിത്തുറ; കട കത്തിക്കുമെന്ന് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞശേഷം യുവാവ് ലോട്ടറി ഏജന്‍സിക്കടയില്‍ കയറി പെട്രെളൊഴിച്ച് തീയിട്ടു.ഇന്നലെ വൈകീട്ട് 5.40ന് തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കോക്കോട്ട റോഡിലായിരുന്നു സംഭവം. നിരവധി ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു. പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പറയുന്നത്. ജീവനക്കാര്‍ ഉടന്‍ തന്നെ തീ വെളളം ഒഴിച്ച് കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. അടുത്തടുത്തായി ആ ഒട്ടേറെ കച്ചവടസ്ഥാപനങ്ങളാണ് ഈ പ്രദേശത്തുള്ളത്. കടയിലുണ്ടായിരുന്ന ജീവനക്കാരുടെ ശരീരത്തിലും പെട്രോള്‍ വീണിരുന്നു. അക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് എന്നയാണാണ് കടയില്‍ തീയിട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് പറഞ്ഞ് രാജേഷ് ഫേസ്ബുക്കില്‍ ലൈവില്‍ വന്നിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെയുളള കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്നും ഇയാള്‍ ലൈവില്‍ പറഞ്ഞിരുന്നു. താന്‍ കുത്തക മുതലാളിത്തം സമ്മതിക്കില്ലെന്നും ലൈവില്‍ ഇയാള്‍ പറഞ്ഞിരുന്നു