ധനസമാഹരണം ഉദ്‌ഘാടനം ചെയ്തു

ധനസമാഹരണം ഉദ്‌ഘാടനം ചെയ്തു 
ഇരിട്ടി:  മൂലോത്തുംകുന്ന് കൈരാതി  കിരാത ക്ഷേത്രത്തിൽ മെയ് 6ന്  നടക്കുന്ന ഉദയാസ്തമന പൂജയോടനുബന്ധിച്ച ധനസമാഹരണത്തിന്റെ ഉദ്‌ഘാടനം ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം പ്രസിഡണ്ട് പി. കരുണാകരൻ ഡോ. ബി.പി. മണ്ഡലിന് ആദ്യ കൂപ്പൺ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം സെക്രട്ടറി എ. പത്മനാഭൻ, ഭാരവാഹികളായ എം. ബാലകൃഷ്ണൻ, സുരേഷ് ചാത്തോത്ത്,  കെ. ദിവാകരൻ, കെ. രതീഷ്, മേൽശാന്തി രാകേഷ് നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.