മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ

പൊലീസ് കൺട്രോൾ റൂമിലേക്ക് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇയാൾ വിളിച്ചത്. ഫോൺ വിളിച്ചയാളെ സൈബർ പൊലീസ് സഹായത്തോടെ തിരിച്ചറിഞ്ഞ പൊലീസ് മ്യൂസിയം സി ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മദ്യലഹരിയിൽ പലരെയും മുമ്പും ബാലു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.