ജീവനക്കാർ ചായ കുടിക്കാൻ പോയ സമയം യുവാവ് കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോയി

- കോഴിക്കോട്: ജീവനക്കാർ ചായ കുടിക്കാൻ പോയ സമയം യുവാവ് കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോയി. കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസാണ് ഓടിച്ചുപോയത്. തുടർന്ന് യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. മാഹി സ്വദേശി പ്രവീണിനെയാണ് പൊലീസ് പിടികൂടിയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ചക്രവർത്തി’ ബസാണ് പ്രവീൺ സ്റ്റാൻഡിൽ നിന്ന് ഓടിച്ചു പോയത്. വൈകിട്ട് 6.10ന് കണ്ണൂരിലേക്കു പുറപ്പെടുന്നതിനായി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്നതാണ് ബസ്.