കണ്ണൂരിൽ ഗാനമേളക്കിടെസംഘർഷം

പരിയാരം : ക്ഷേത്രോത്സവ സ്ഥലത്തെ ഗാനമേളക്കിടെ മദ്യലഹരിയിൽ ഒരു സംഘം ചേരിതിരിഞ്ഞ് സംഘർഷം. കാണികൾ നിയന്ത്രണം വിടുമെന്ന ഘട്ടത്തിൽ സംഘർഷം പടരാതിരിക്കാൻപോലീസ് സ്ഥലത്തെത്തി ഗാനമേള നിർത്തിവെപ്പിച്ചു. ഇന്നലെ രാത്രി 11.15 ഓടെ കുപ്പം പടവിൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലായിരുന്നു സംഭവം. ഗാനമേള നടക്കുന്ന സ്ഥലത്ത് സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ കേൾവിക്കാരായി
തിങ്ങി കൂടിയിരുന്നു. ഗാനമേള നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ആൾക്കൂട്ടത്തിന് പിറകിൽ മദ്യലഹരിയിൽ ഒരു സംഘം പ്രശ്നമുണ്ടാക്കി തമ്മിലടിയായത്. സ്ഥലത്തെത്തിയ പരിയാരം പോലീസ് ആളുകളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അടിപിടി കൂട്ടത്തല്ലിലേക്ക് വഴിമാറുകയായിരുന്നു. രംഗം വഷളയായതോടെ പോലീസ് കമ്മറ്റിക്കാരോട് ഗാനമേള നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.സംഭവം പന്തിയല്ലെന്ന് കണ്ട് കമ്മിറ്റിക്കാർ ഒടുവിൽ പോലീസ് അറിയിപ്പ് എന്ന നിലയിൽ ഗാനമേള അവസാനിപ്പിച്ചതായി ജനത്തെ അറിയിക്കുകയായിരുന്നു.മദ്യപന്മാരുടെ ഉന്തും തള്ളി ലും പോലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു. ഗാനമേള നിർത്തിവെച്ചതോടെയാണ് മദ്യപസംഘം അയഞ്ഞത്.ഗാനമേള നിർത്തിവെച്ചതോടെമുൻനിരയിലുണ്ടായിരുന്ന കാണികൾ എഴുന്നേറ്റതിനെ തുടർന്ന് മദ്യപസംഘം ഉൾവലിയുകയായിരുന്നു.ഇതിനിടെ ഗാനമേള സംഘം പരിപാടി അവസാനിപ്പിച്ച് സ്ഥലം വിട്ടു