കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരുക്ക്

കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരുക്ക്

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ കാർ അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. മൂന്നുപേരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും ഒരാളെ കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

അമിത വേഗത്തിൽ എത്തിയ കാർ കാന്റീന് സമീപത്തെ ഹമ്പിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. എയർപോർട്ട് പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആസ്പത്രിയിൽ 
എത്തിച്ചത്. കാന്റീന് സമീപത്ത് പുതുതായി നിർമിച്ച ഹമ്പ് അപകടങ്ങൾക്ക് കാരണമാകുനുണ്ടെന്ന് പരാതിയുണ്ട്..