വള്ളിത്തോട് സഹചാരി സെന്റർ ഉദ്ഘാടനം ചെയ്തു

വള്ളിത്തോട് സഹചാരി സെന്റർ ഉദ്ഘാടനം ചെയ്തു
ഇരിട്ടി :വള്ളിത്തോട് സഹചാരി സെന്റർ ഉദ്ഘാടനം  സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.
പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങളും മറ്റു സാമൂഹ്യ പ്രവർത്തകരും, മതപണ്ഡിതന്മാരും പരിപാടിയിൽ പങ്കെടുത്തു .
കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന സന്ദേശമാണ് സഹചാരി സെന്റർ മുന്നോട്ടുവെക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക്  ഭരണഘടനയുണ്ടെന്നും അതിന്റെ വ്യക്തമായ ലക്ഷ്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് സമസ്തയുടെ കീഴ്ഘടകങ്ങൾ എന്നും അതിൽ വളരെ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന പ്രധാന കീഴ്ഘടകമാണ് എസ്. കെ. എസ്. എസ്. എഫ് എന്നും സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തു കോയ തങ്ങൾ പറഞ്ഞു.
സഹചാരിസെന്ററിന് കീഴിൽ നടത്തുന്ന ആതുര  സേവനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും സമൂഹത്തിന് വലിയ ഉപകാരം ആണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഷംറീസ് ഉസ്മാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുഹിയദ്ധീൻ  ഫൈസി അധ്യക്ഷനായി. ഉമർ മുക്താർ ഹുദവി മുഖ്യപ്രഭാഷണവും നടത്തി.
ആർ. വി അബൂബക്കർ യമാനി, എം  ഹുസൈൻ കുട്ടി , ഫൈസൽ മൗലവി, സജീർ മൗലവി , മുസ്തഫ ഫൈസി,ടോം മാത്യു, പി. പി സുഗതൻ എന്നിവർ സംസാരിച്ചു.
നിത്യരോഗികൾക്ക് മരുന്ന് വിതരണം, മെഡിക്കൽ ഉപകരണങ്ങൾ, ബ്ലഡ് ഡൊണേഷൻ ക്ലബ്ബ്, എന്നീ സേവനങ്ങളും
പേഷ്യന്റ് കട്ടിൽ, വീൽചെയർ, ടോയ്ലറ്റ് ചെയർ, നെബുലൈസർ, വാട്ടർബെഡ്, എയർബെഡ്, വാക്കർ, ഓക്സിലറി  ക്രച്ച്, ഹാൻഡ് സ്റ്റിക്ക്, ഹോൾഡറിംഗ് ഹാൻഡ് സ്റ്റിക്ക് എന്നീ ഉപകരണങ്ങളും സഹചാരി സെന്ററിൽ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഹാഷിം മൗലവി, ഇസ്മായിൽ ദാരിമി,  വി.അഷ്റഫ്, ടി. പി അബ്ദുള്ള ഹാജി, സി കെ യാക്കൂബ്, മാച്ചേരി മുഹമ്മദ്,സി. കെ ബീരാൻ കുട്ടി, സലാം പി .എം, ബഷീർ, നൗഷാദ് മന്നമ്പത്ത്, റസാക്ക് കെ. വി, ഷെഫീഖ് ടി. പി, റഹീസ്  ടി പി, റഫീഖ് പി. കെ , സുബൈർ, റിയാസ് പി. കെ , അൻസിഫ്, ഷാജഹാൻ, ഖാലിദ് , സാമിർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.