ഒടുവിൽ മൗനം വെടിയാൻ മുഖ്യമന്ത്രി: ബ്രഹ്മപുരം വിഷയത്തിൽ പ്രത്യേക പ്രസ്താവന നടത്തും

ഒടുവിൽ മൗനം വെടിയാൻ മുഖ്യമന്ത്രി: ബ്രഹ്മപുരം വിഷയത്തിൽ പ്രത്യേക പ്രസ്താവന നടത്തും


കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചായിരിക്കും മുഖ്യമന്ത്രി നാളെ നിയമ സഭയിൽ പ്രത്യേക പ്രസ്താവന നടത്തുക. തീപിടിത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിക്കണം, നിലവിലെ ശ്വാസകോശ പരിശോധന കൊണ്ട്‌ കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു, ലോകാരോഗ്യ സംഘടനയെ സ്ഥലം പരിശോധിക്കാൻ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.