വളപട്ടണത്ത് ആസാം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് പൊലിസ്
കണ്ണൂര്‍: വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ആസാം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ വിഷ്ണുവിനെതിരെയാണ് ആസാം സ്വദേശിനിയുടെ പരാതിയില്‍ വളപട്ടണം പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരി പ്രതിയുടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ പ്രതികടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.