പേരാവൂർ താലൂക് ആശുപത്രി ചുറ്റുമതിൽ: ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണർ പരിശോധന നടത്തി

പേരാവൂർ താലൂക് ആശുപത്രി ചുറ്റുമതിൽ: ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണർ പരിശോധന നടത്തി

പേരാവൂർ താലൂക് ആശുപത്രി ചുറ്റുമതിൽ: ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷണർ പരിശോധന നടത്തി

പേരാവൂർ :-പേരാവൂർ താലൂക്ക് ആശുപത്രിയിലെ മാസ്റ്റർ പ്ലാൻ പ്രകാരം ആശുപത്രിക്ക് ചുറ്റുമതിൽ നിർമ്മിക്കുന്നതിനെതിരെ ഡോ.രവീന്ദ്രൻ ഡോ.സദാനന്ദൻ എന്നിവർ ചേർന്ന് നൽകിയ റിട്ട് ഹർജിയെ തുടർന്ന് കേരള ഹൈക്കോടതി നിർദ്ദേശപ്രകാരം അഡ്വക്കേറ്റ് കമ്മീഷണറായ ജയകുമാർ നമ്പൂതിരി താലൂക്ക് ആശുപത്രിയും അതിന്റെ പ്രദേശങ്ങളും അളന്ന് പരിശോധിച്ചു.

പരാതിക്കാരുടെ വീടുകളിലേക്കും വസ്തുവിലേക്കും മറ്റു വഴികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും താലൂക്ക് ആശുപത്രിയുടെ റോഡുകളെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുമാണ് അഡ്വ. കമ്മീഷനെ നിയമിച്ചിരുന്നത്.