റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ച നിലയില്‍

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ച നിലയില്‍

കമ്പളക്കാട്: കമ്പളക്കാട് വെണ്ണിയോട് ഭാഗത്ത് 

 കണ്ടെത്തി. വലിയ കുന്ന് വീട്ടില്‍ രജിതയുടെ ഒരു വര്‍ഷത്തോളം പഴക്കമുള്ള സുസുക്കി ആക്‌സസ് സ്‌കൂട്ടറാണ് കത്തിനശിച്ചത്. ചുണ്ടക്കരയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രജിത വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ റോഡരികിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിടുന്നത്. ഇത്തരത്തില്‍ ഇന്നലെ വൈകീട്ട് നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് രാവിലെ പൂര്‍ണ്ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഉടമ കമ്പളക്കാട് പോലീസില്‍ പരാതി നല്‍കി