കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി: ഒരാൾക്ക് സാരമായ പരിക്ക്കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി: ഒരാൾക്ക് സാരമായ പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി: ഒരാൾക്ക് സാരമായ പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി: ഒരാൾക്ക് സാരമായ പരിക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. രണ്ടാംബ്ലോക്കിലെ തടവുകാരനായ നസീറിനാണ് പരിക്കേറ്റത്. മൂക്കിന് സാരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. ബുധനാഴ്ച വൈകിട്ട് 3.30-ഓടെയാണ് സംഭവം. ബലാത്സംഗക്കേസ്‌ പ്രതിയായ മുഹമ്മദ് സലീമിനെ നസീർ കളിയാക്കിയ വിരോധമാണ് അടിപിടിയിൽ കലാശിച്ചത്. ഒരേ സെല്ലിൽ കഴിയുന്ന ഇരുവരും കുറച്ചുദിവസങ്ങളായി വാക്‌തർക്കവും പരസ്പരം ഭീഷണിപ്പെടുത്തലും ഉണ്ടായിരുന്നു. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.