കീഴൂർ കണ്ണ്യത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം - കലവറനിറക്കൽ ഘോഷയാത്ര നടത്തി

കീഴൂർ കണ്ണ്യത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം - കലവറനിറക്കൽ ഘോഷയാത്ര നടത്തി

ഇരിട്ടി : കീഴൂർ കണ്ണ്യത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച്  കലവറനിറക്കൽ ഘോഷയാത്ര നടന്നു. നേരമ്പോക്ക് അരയാൽത്തറ പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ കലാസന്ധ്യ, കണ്ണൂർ ദേവരാഗം ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മടയൻ നൃത്തം, തുടർന്ന് മുത്തപ്പൻ വെള്ളാട്ടം, രാത്രി 9 ന് കാഴ്ചവരവ്, 12 മണിക്ക് കളികപ്പാട്ട് എന്നിവ നടക്കും.