ഇന്ത്യയിൽ H3N2 വ്യാപിക്കുന്നു; മഹാരാഷ്ട്രയിൽ ഒരു മരണം; പുതുച്ചേരിയിൽ പത്ത് ദിവസം സ്കൂളുകൾക്ക് അവധി

രാജ്യത്ത് H3N2 വ്യാപനം തുടരുന്നു. മഹാരാഷ്ട്രയിൽ H3N2 ബാധിച്ച് ഒരാൾ മരിച്ചു. അഹ്മദ് നഗറിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതുവരെ മഹാരാഷ്ട്രയിൽ മാത്രം 352 H3N2 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരണപ്പെട്ട വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവും H3N2 വും സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലങ്ങൾ പുറത്തു വന്നാൽ മാത്രമേ H3N2 ആണോ മരണകാരണം എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.
മഹാരാഷ്ട്രയിലേതുൾപ്പെടെ ഇന്ത്യയിൽ മൂന്ന് മരണങ്ങളാണ് H3N2 മൂലം റിപ്പോർട്ട് ചെയ്തത്. ഹരിയാന, കർണാടക സംസ്ഥാനങ്ങളിലാണ് നേരത്തേ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.