
വനിതാ ദിനത്തോടനുബന്ധിച്ച്, തെലങ്കാനയിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (എസ്എച്ച്ജി) പലിശ രഹിത വായ്പ നൽകുന്നതിനായി സംസ്ഥാന സർക്കാർ 750 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലുമായി 1.77 ലക്ഷം സ്വയം സഹായ സംഘങ്ങളുണ്ടെന്നും അതിൽ 18 ലക്ഷം പേർ അംഗങ്ങളാണെന്നും ഈ സ്വയം സഹായ സംഘങ്ങളെല്ലാം പലിശ രഹിത വായ്പക്ക് യോഗ്യരാണെന്നും നഗരവികസന മന്ത്രി കെ ടി രാമറാവു പറഞ്ഞു.
സ്വയം സഹായ സംഘങ്ങൾക്കായി അനുവദിച്ച 750 കോടി രൂപയിൽ 250 കോടി രൂപ 23 ജില്ലകളിലെ മുനിസിപ്പൽ ബോഡികളിൽ പ്രവർത്തിക്കുന്ന എസ്എച്ച്ജികൾക്കും 500 കോടി രൂപ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന എസ്എച്ച്ജികൾക്കും വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതായി കണ്ടെത്തിയതായും ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ ഇവർ വേഗത്തിൽ തിരിച്ചടയ്ക്കുകയും ചെയ്തതായി കെ ടി രാമറാവു പറഞ്ഞു.
Also Read-International Women’s Day | ചെലവുകളും സമ്പാദ്യവും; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട 50:30:20 സേവിംഗ് റൂൾ
ഇത്രയും വലിയ തുക വായ്പാ ഇനത്തിൽ അനുവദിച്ചതിന് എസ്എച്ച്ജി അംഗങ്ങൾ സംസ്ഥാന സംസ്ഥാന സർക്കാരിന് നന്ദി അറിയിച്ചു. ലോകവനിതാ ദിനമായ മാർച്ച് 8 ന് എല്ലാ വനിതാ ജീവനക്കാർക്കും തെലങ്കാന സർക്കാർ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് തെലങ്കാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.
1977-ലാണ് ആദ്യമായി യുഎൻ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചത്. അതിനു ശേഷം, ഐക്യരാഷ്ട്രസഭ പലപ്പോഴും ഈ ദിവസവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ മുൻപന്തിയിലുണ്ട്. എന്നിരുന്നാലും, ലോകമെമ്പാടും പല തരത്തിലുള്ള പരിപാടികളും ആഘോഷങ്ങളുമാണ് ഈ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ വനിതാ ദിനം ചർച്ച ചെയ്യുന്നത്. ഡിജിറ്റൽ രംഗത്ത് വർദ്ധിച്ചുവരുന്ന ലിംഗ വ്യത്യാസം സ്ത്രീകളുടെ തൊഴിലവസരങ്ങൾ മുതൽ ഓൺലൈനിലെ സുരക്ഷ വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, പുരുഷന്മാരേക്കാൾ 259 ദശലക്ഷം കുറവ് സ്ത്രീകൾക്കാണ് ഇന്റർനെറ്റ് ആക്‌സസ് ഉള്ളത്. കൂടാതെ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലും സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണ്. കാലാവസ്ഥാ വ്യതിയാനം, ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ, എച്ച്ഐവി, എയ്ഡ്സ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു മുൻ വർഷങ്ങളിലെ വനിതാ ദിനത്തിന്റെ തീം.ലോകാരോഗ്യ സംഘടന 2021-ൽ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും അവളുടെ ജീവിതകാലത്ത് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് വിധേയരാകുന്നുണ്ട്.
‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം