കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം: റെജിയുടെ ജീവനെടുത്തത് 300 കിലോ വരുന്ന കാള

കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം: റെജിയുടെ ജീവനെടുത്തത് 300 കിലോ വരുന്ന കാള


വാഴൂർ ∙ വളർത്തുകാള ഉടമയുടെ ജീവനെടുത്തത് അപൂർവ സംഭവമായി. കന്നുകാലികളെ വളർത്തുന്ന കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജ് ഒന്നര വർഷം മുൻപാണു കറുപ്പ് നിറത്തിലുള്ള സങ്കരയിനം കാളയെ വാങ്ങിയത്. കാളയ്ക്കൊപ്പം ഒരു പോത്തിനെയും റെജി വളർത്തുന്നുണ്ട്. ഇവ രണ്ടിനെയും വിൽക്കാൻ തയാറെടുക്കുന്നതിനിടെയാണു കാളക്കൂറ്റൻ റെജിയുടെ ജീവൻ കവർന്നത്. 300 കിലോയോളം തൂക്കം വരുന്ന കാളക്കൂറ്റൻ മരത്തിൽ ചേർത്തുവച്ച് ഇടിച്ചാണ് റെജിയെ ആക്രമിച്ചത്.

വെറ്ററിനറി വിഭാഗം പറയുന്നത്:

സങ്കരയിനം വർഗത്തിൽപെട്ട കാള പ്രത്യുൽപാദനശേഷി എത്തിയ അവസ്ഥയിലാണെന്നു വെറ്ററിനറി ഡോക്ടർമാർ പറയുന്നു. ഈ സമയത്ത് ആക്രമണ സ്വഭാവം ഉണ്ടാകും. ചെറിയ എന്തെങ്കിലും അനിഷ്ടം ഉണ്ടായാൽപ്പോലും അത് ആക്രമണകാരിയാകും.

രണ്ടുദിവസമായി കാള സ്വൽപം ആക്രമണകാരിയായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. ആന്ത്രാക്സ് പോലെയുള്ള രോഗബാധ ഉണ്ടാകുമ്പോഴും പേ പിടിച്ച മൃഗങ്ങൾ കടിച്ചാലും കന്നുകാലികൾ ആക്രമണകാരികളാകുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി