പൂരങ്ങളുടെ പൂരം 'തൃശൂര്‍ പൂരം'; അറിയാം ചരിത്രവും പ്രാധാന്യവും

പൂരങ്ങളുടെ പൂരം 'തൃശൂര്‍ പൂരം'; അറിയാം ചരിത്രവും പ്രാധാന്യവും


പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂർ പൂരത്തിന്റെ വിശേഷണം. മേടമാസത്തിലെ പൂരം നക്ഷ ത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.  കൃത്യമായി പറഞ്ഞാൽ മേടമാസ ത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷി ക്കുന്നത്. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.

പൂരം കാണുവാനായി വിദേശീകളടക്കം ധാരാളം ആളു കൾ  തൃശ്ശൂരിൽ എത്തും.ഈ വർഷം ഏപ്രിൽ 24ന് തൃശൂർ പൂരത്തിന് കൊടിയേറും. ഏപ്രിൽ 30, മേയ് 1 തിയതികളിലായി ഇലഞ്ഞിത്തറ മേളവും പകൽപ്പൂരവും വെടിക്കെട്ടും നടക്കും. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്,  തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ച വാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്