അരിക്കൊമ്പന് തൊട്ടരികെ ദൗത്യസംഘം; അടുത്ത് ചക്കക്കൊമ്പനും; ദൗത്യം നിർണ്ണായക ഘട്ടത്തിൽ
ഇടുക്കി: അരിക്കൊമ്പൻ ദൗത്യം നിർണ്ണായക ഘട്ടത്തിലേക്കെന്ന് സൂചന. അരിക്കൊമ്പന് തൊട്ടരികിലേക്ക് ദൗത്യസംഘത്തിന് എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. സിമന്റ് പാലം ഭാഗത്തേക്ക് ആന നീങ്ങുകയാണ്. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയിട്ടുള്ളതായി ദൗത്യ സംഘം സ്ഥിരീകരിച്ചു. ആനകളെ അകറ്റാൻ പടക്കം പൊട്ടിച്ചു. സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വെക്കും.