ക്വാറി ഉത്പന്നങ്ങളുടെ വിലകൂട്ടി വിൽപ്പനസി ഡബ്ള്യു എസ് എ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു

ക്വാറി ഉത്പന്നങ്ങളുടെ വിലകൂട്ടി വിൽപ്പന
സി ഡബ്ള്യു എസ് എ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു
ഇരിട്ടി: വില കൂട്ടി ക്വാറിയുൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. വ്യാഴാഴ്ച ചില ക്വാറികളിൽ നിന്നും വർദ്ധിപ്പിച്ച വിലയിടാക്കി ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സി ഡബ്ല്യു എസ് എ ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവർ മേഖലയിലെ ക്രഷർ ക്വാറി സ്ഥാപനങ്ങളിലേക്ക് പോകുന വാഹനങ്ങൾ തടയുകയും ചെയ്തു. പഴയ നിരക്കിൽ തന്നെ ക്വാറിയിൽ നിന്ന് ഉൽപ്പന്നങ്ങൾ നൽകിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് സി ഡബ്ല്യു എസ് എ ഭാരവാഹികൾ ഇരിട്ടിയിൽ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പ്രദീപൻ വലിയവീട്ടിൽ, പി.ഡി. രാജപ്പൻ, സി. രവീന്ദ്രൻ, കെ. പി. പ്രമോദ്, സി. സുരേന്ദ്രൻ എന്നിവർ  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.