ഇരിട്ടി പെരുമ്പറമ്പ് സ്‌കൂളിന് സമീപത്തായി ആരംഭിച്ച കുടുംബശ്രീ കോഫി കിയോസ്‌കിന്റെ ഉദ്ഘാടനം

ഇരിട്ടി പെരുമ്പറമ്പ് സ്‌കൂളിന് സമീപത്തായി ആരംഭിച്ച കുടുംബശ്രീ കോഫി കിയോസ്‌കിന്റെ ഉദ്ഘാടനം

ഇരിട്ടി: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും പായം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ ഇരിട്ടി പെരുമ്പറമ്പ് സ്‌കൂളിന് സമീപത്തായി ആരംഭിച്ച കുടുംബശ്രീ കോഫി കിയോസ്‌കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയി കുര്യന്‍ നിര്‍വഹിച്ചു.പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ എം സുര്‍ജിത്ത്,പായം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എം ജെസിപഞ്ചായത്ത് അംഗം പി സാജിദ്,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സ്മിത രജിത്ത്,ജിഷ വിനോദ്,അശ്വിനി,അശോകന്‍ ,ഷൈജ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.