ഉത്തർപ്രദേശ് സംസ്കൃത ബോർഡ് നടത്തിയ പ്ലസ്ടു പരീക്ഷയില്‍ മുസ്ലിം വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക്. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ കാർഷിക ജോലിക്കാരാനായ സലാവുദ്ദീന്റെ മകനായ 17 വയസ്സുള്ള മുഹമ്മദ് ഇർഫാനാണ് ഉത്തർപ്രദേശ് മാധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോർഡിന്റെ ഉത്തര മാധ്യമ-II (ക്ലാസ് 12) പരീക്ഷയിൽ 82.71% മാർക്കോടെ ഒന്നാം സ്ഥാനം നേടിയത്.
മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃത ഭാഷയും സാഹിത്യവും രണ്ട് നിർബന്ധിത വിഷയങ്ങളായിട്ടാമ് ബോർഡ് പരീക്ഷ നടത്തുന്നത്. സംസ്‌കൃത അധ്യാപകനാകാൻ ആഗ്രഹിക്കുന്ന ഇർഫാൻ 10, 12 ക്ലാസുകളിലെ മികച്ച 20 സ്‌കോറുകളിൽ ഉള്ള ഏക മുസ്ലിം വിദ്യാർത്ഥി കൂടിയാണ്. സമ്പൂർണാനന്ദ് സംസ്‌കൃത സർക്കാർ സ്‌കൂള്‍ വിദ്യാർത്ഥിയാണ് മുഹമ്മദ് ഇർഫാന്‍. മകന്‍ നന്നായി പഠിക്കുമെങ്കിലും മികച്ച സൌകര്യങ്ങള്‍ ലഭിക്കുന്ന മറ്റ് സ്കൂളുകളില്‍ അയക്കാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയല്ല കുടുംബത്തിന്റേത്.