16കാരൻ നേരിട്ടത് ക്രൂരപീഡനം; പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ്, നടപടിയെടുത്ത് മുസ്‍ലിം ലീഗ്

16കാരൻ നേരിട്ടത് ക്രൂരപീഡനം; പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ്, നടപടിയെടുത്ത് മുസ്‍ലിം ലീഗ്


കാസര്‍കോട്: കാസർകോട് മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. പൊവ്വൽ സ്വദേശിയായ ഇയാൾക്കെതിരെ ആദൂർ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ മാസം 11ന് രാത്രി പത്തരയ്ക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 16 വയസുകാരനാണ് പീഡനത്തിന് ഇരയായത്. മുസ്‍ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് പ്രതി എസ് എം മുഹമ്മദ് കുഞ്ഞി. പൊലീസ് കേസെടുത്തതോടെ  മുസ്‍ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കി.