'2000 രൂപ നോട്ട് നിക്ഷേപമായോ ചലാൻ തുകയായായോ സ്വീകരിക്കും, മാറി നല്‍കില്ല ' ട്രഷറി ഡയറക്ടർ

'2000 രൂപ നോട്ട് നിക്ഷേപമായോ ചലാൻ തുകയായായോ സ്വീകരിക്കും, മാറി നല്‍കില്ല ' ട്രഷറി ഡയറക്ടർ


തിരുവനന്തപുരം: 2000 രൂപ നോട്ട് ട്രഷറിയിൽ സ്വീകരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.നോട്ട് എടുക്കില്ലെന്ന പ്രചാരണം ശരിയല്ല.ബാങ്കിലേതിന് സമാനമായി നോട്ട് മാറി നൽകില്ല
നിക്ഷേപമായോ ചലാൻ തുകയായായോ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.2000 രൂപയുടെ നോട്ട് മാറുന്നതിൽ ആശങ്ക വേണ്ടെന്ന് ആർ.ബിഐ അറിയിച്ചു. നാളെ മുതൽ നോട്ട് മാറാനെത്തുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത്  ദാസ്  വ്യക്തമാക്കി.ഉയർന്ന മൂല്യമുള്ള നോട്ടുകൾ തട്ടിപ്പിന് കൂടുതലായി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2000 രൂപയുടെ നോട്ട് നിരോധനത്തിൽ പൊതു ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങൾക്ക് അറിയാമെന്നും തണലുള്ള ഇരിപ്പിടവും കുടിവെള്ളവും ഒരുക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയതായും ആർബിഐ ഗവർണർ പറഞ്ഞു. നോട്ട് മാറാൻ തിരിച്ചറിയൽ രേഖ വേണ്ടെന്നും ഗവർണർ വ്യക്തമാക്കി. 2016 ലെ നോട്ട് നിരോധനത്തിന് പിറകെയുണ്ടായ അടിന്തര സാഹചര്യം നേരിടാനാണ് 2000 ത്തിന്‍റെ  നോട്ട് ഇറക്കിയത്. ആ ലക്ഷ്യം പൂർത്തിയായി. 000 രൂപയുടെ മുഴുവൻ നോട്ടും ഖജനാവിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു.