തമിഴ്‌നാട് വിഷമദ്യ ദുരന്തം മരണം 21 ആയി



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer

തമിഴ്‌നാട് വിഷമദ്യ ദുരന്തം മരണം 21 ആയി


2466 കേസുകള്‍ ഇതുവരെ അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം 21 ആയി. ചെങ്കല്‍പേട്ടില്‍ തമ്പി, ശങ്കര്‍ എന്നിവരും വിഴിപ്പുരത്ത് ശരവണന്‍ എന്നയാളുമാണ് മരിച്ചത്. 36 പേര്‍ മദ്യ ദുരന്തത്തില്‍ ചികിത്സയിലാണ്.

2466 കേസുകള്‍ ഇതുവരെ അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ 2461 പേര്‍ അറസ്റ്റിലാവുകയും 21,611 ലീറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. 17,031 കുപ്പി വിദേശമദ്യവും പിടികൂടി.വ്യാജമദ്യവും ഗുട്കയും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തതിനാണ് കേസ്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചു. മരക്കാനം ഇന്‍സ്പെക്ടര്‍ അരുള്‍ വടിവഴകന്‍, സബ് ഇന്‍സ്പെക്ടര്‍ ദീബന്‍, കോട്ടക്കുപ്പം പ്രൊഹിബിഷന്‍ എന്‍ഫോഴ്സ്മെന്റ് വിങ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മരിയ സോഫി മഞ്ജുള, സബ് ഇന്‍സ്പെക്ടര്‍ ശിവഗുരുനാഥന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാനത്ത് മദ്യപാനം മൂലം നടക്കുന്ന മരണങ്ങളില്‍ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് 50,000 രൂപയും നല്‍കാന്‍ ഉത്തരവായി.