കണ്ണൂരില്‍ 3 കുട്ടികളെ കൊലപ്പെടുത്തി, അമ്മയും സുഹൃത്തും മരിച്ച നിലയില്‍

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. അമ്മയും മൂന്ന് കുട്ടികളും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു.