കാസറഗോഡ് സ്വദേശിനിയായ 35 കാരി കോടതിയിൽ 25 കാരനായ യു.പി സ്വദേശി ക്കൊപ്പം പോയി, മകന്റെ കരച്ചലിനും ഫലമുണ്ടായില്ല

35 കാരി കോടതിയിൽ 25 കാരനായ യു.പി സ്വദേശി ക്കൊപ്പം പോയി, മകന്റെ കരച്ചലിനും ഫലമുണ്ടായില്ല


കാസർകോട് : 35 കാരി കോടതിയിൽ കാമുകനായ യു.പി സ്വദേശിയായ 25 കാരനൊപ്പം പോയി. കുറെ മാസങ്ങൾക്ക് ശേഷം മാതാവിനെ
 കണ്ട പന്ത്രണ്ടുകാരനായ മകൻ പൊട്ടിക്കരഞ്ഞെങ്കിലും
അതൊന്നും ചെവിക്കൊള്ളാതെ കുഞ്ഞി ബീവി എന്ന സാഹിദ (35) കാസർകോട് കോടതിയിൽ നിന്നും
ഇതര സംസ്ഥാന തൊഴിലാളിയായ കാമുകൻ മോഹൻ കുമാറിന്റെ
 കൂടെ ഇറങ്ങി പോവുകയായിരുന്നു. ഒമ്പത് മാസം മുമ്പ് കാണാതായ പാവൂർ സ്വദേശിനി സാഹിദയെ കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരം പൊലീസ് ഉത്തർപ്രദേശ് ലക്നൗവിൽ നിന്ന് കാമുകന്റെ കൂടെ കണ്ടെത്തിയത്. ഇരുവരെയും ഇന്നലെ രാവിലെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം 
കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വിവരമറിഞ്ഞ ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു
 12കാരനായ ഏക മകൻ .
ഉമ്മയെ കണ്ടതോടെ മകൻ
പൊട്ടിക്കരഞ്ഞു.  സാഹിദയോട് അവർ കൂടെ വരാൻ ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
 മൊബൈൽ ചാറ്റിങ്ങിലൂടെയാണ് സാഹിദയും 25കാരനായ ടൈൽസ് ജീവനക്കാരനും പരിച്ചയപ്പെട്ടതെന്ന്
പറയുന്നു.
ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണൻ, ശ്രീജിത്ത്, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ലക്നൗവിൽ വെച്ചാണ് സാഹിദയെയും
കാമുകനെയും കസ്റ്റഡിയിലെടുത്ത് കാസർകോടെത്തിച്ചത്.