കന്യാകുമാരിയില്‍ നൃത്തസംഘത്തിന്റെ കാര്‍ ബസിലിടിച്ച് 4 മരണം; 7 പേര്‍ക്ക് ഗുരുതര പരിക്ക്

കന്യാകുമാരിയില്‍ നൃത്തസംഘത്തിന്റെ കാര്‍ ബസിലിടിച്ച് 4 മരണം; 7 പേര്‍ക്ക് ഗുരുതര പരിക്ക്


കന്യാകുമാരി: കന്യാകുമാരിയില്‍ നൃത്തസംഘത്തിന്റെ കാര്‍ ബസിലിടിച്ച് ഡ്രൈവര്‍ അടക്കം നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃച്ചന്തൂരില്‍ നൃത്ത പരിപാടി അവതരിപ്പിച്ച ശേഷം പുലര്‍ച്ചെ തിരിച്ചു കന്യാകുമാരിയിലേക്ക വരുന്ന വഴി നാഗര്‍കോവില്‍-തിരുനല്‍വേലി ദേശീയപാതയില്‍ ആണ് അപകടം.

തമിഴ്‌നാട് സര്‍ക്കാര്‍ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്നവരില്‍ പത്ത് പേര്‍ കന്യാകുമാരി സ്വദേശികളും ഒരാള്‍ മലയാളിയുമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. പരിക്കേറ്റവരെ കന്യാകുമാരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.