പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ചു, 68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ചു,  68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍


ജോര്‍ജിയ: 68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ച കുറ്റം ചുമത്തി. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. ലൈംഗിക പീഡനത്തിന് കീഴില്‍ വരുന്ന നിരവധി കുറ്റങ്ങളാണ് രാജേഷ് മോട്ടിഭായ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടയിലെ സ്ഥിമായുള്ള പരിശോധനകള്‍ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് നാല് വനിതാ രോഗികളാണ് പരാതിപ്പെട്ടത്. ഡെക്ടറിലെ വെറ്ററന്‍സ് അഫയേഴ്സ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സ തേടിയ സ്ത്രീകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. 

രോഗികളുടെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ കടന്നുകയറിയെന്നാണ് രാജേഷ് മോട്ടിഭായ് പട്ടേലിനെതിരായ ആരോപണം. 2019നും 2020നും ഇടയിലായിരുന്നു പരാതിക്ക് ഇടയായ സംഭവങ്ങള്‍ നടന്നത്. മുതിര്‍ന്ന് പൌരന്മാര്‍ക്കായുള്ള വകുപ്പാണ് ആരോപണം അന്വേഷിക്കുന്നത്. രാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവിതം ചെലവഴിച്ച മുതിര്ന്ന പൌരന്മാര്‍ക്ക് മികച്ച ചികിത്സ ലഭിക്കേണ്ട ഇടങ്ങളില്‍ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാവുന്നത് വച്ച് പൊറുപ്പിക്കാന്‍ പറ്റുന്ന കാര്യമല്ലെന്നാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ മിഷേല്‍ ജെ മിസ പറയുന്നത്. 

ജനുവരി മാസത്തില്‍ ലണ്ടനിൽ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസിൽ ഇരട്ട ജീവപരന്ത്യം ശിക്ഷ കൂടി കോടതി വിധിച്ചിരുന്നു. നിലവില്‍ 3  ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡോക്ടർ മനീഷ് ഷായ്ക്കാണ് വീണ്ടും ജീവപരന്ത്യം ശിക്ഷ ലഭിച്ചിരിക്കുന്നത്. 115 കേസുകളാണ് മനീഷ് ഷായ്ക്ക് എതിരെ ഉള്ളത്. സ്ത്രീകളിൽ സ്തനാർബുദ ഭീതി ഉണ്ടാക്കി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ അടക്കം ആരോഗ്യസാഹചര്യം വിശദീകരിച്ചായിരുന്നു ചൂഷണം.  53കാരനായ മനിഷ് ഷായെ 90 കേസുകളില്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 15 നും 34നും ഇടയില്‍ പ്രായമുള്ള 28 സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2009ല്‍ മുതല്‍ തന്‍റെ ഡോക്ടര്‍ പദവിയെ ഇയാള്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. പ്രദേശത്ത് സാമാന്യത്തിലധികം തിരക്കുള്ള ക്ലിനിക് ആയിരുന്നു മനീഷിന്‍റേത്. 

ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസിൽ ഇരട്ട ജീവപരന്ത്യം ശിക്ഷ കൂടി വിധിച്ച് കോടതി

നേരത്തെ ഷിയാ വിഭാഗത്തില്‍ പെട്ട ദാവൂദി ബോറാ സമുദായക്കാരായ ഒമ്പത് കുട്ടികളുടെ ചേലാകര്‍മ്മം നിര്‍വഹിച്ചുവെന്ന കേസില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഏഴ് വയസ്സു മാത്രം പ്രായമുള്ള ഒമ്പതു പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം രഹസ്യമായി ചെയ്തതിന് പിന്നാലെയാണ് ഡോ. ജുമാന നാഗര്‍വാല എന്ന ഡോക്ടര്‍ കുടുങ്ങിയത്.