
റിയാദ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് സൗദി അറേബ്യ രക്ഷപ്പെടുത്തിയ സ്വന്തം പൗരന്മാരുടെയും വിദേശികളുടെയും എണ്ണം 7,839 ആയി. ഇതിൽ 247 പേർ സ്വദേശികളും 7,592 പേർ 110 രാജ്യങ്ങളിൽനിന്നുള്ള വിദേശികളുമാണ്. വിവിധ രാജ്യങ്ങളുടെ അഭ്യർഥനപ്രകാരം സ്വന്തം കപ്പലുകളും വിമാനങ്ങളും അയച്ചാണ് സൗദി അറേബ്യ ഇത്രയും പേരെ സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ചത്.
ജിദ്ദയിലെത്തുന്ന വിദേശ പൗരന്മാര്ക്ക് വേണ്ട സേവനങ്ങള്‍ നല്‍കാനും സ്വദേശങ്ങളിലേക്കുള്ള അവരുടെ യാത്രാ നടപടികള്‍ എളുപ്പമാക്കാനും അതീവ ശ്രദ്ധയാണ് സൗദി ഭരണകൂടം കാണിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 'അമാന', 'ത്വാഇഫ്' എന്ന് കപ്പലുകളിലായ 1765 പേരെയാണ് ജിദ്ദയില്‍ എത്തിച്ചത്. ഈജിപ്ത്, ഇറാഖ്, തുനീഷ്യ, സിറിയ, ജോര്‍ദാന്‍, യമന്‍, എരിത്രിയ, സൊമാലിയ, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, കൊമൊറോസ്, നൈജീരിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, അസര്ബൈജാന്, മലേഷ്യ, കെനിയ, ടാന്‍സാനിയ, അമേരിക്ക, ചെക്ക് റിപ്ലബ്ലിക്, ബ്രസീല്‍, യുകെ, ഫ്രാന്‍സ്, നെതര്‍ലന്റ്, സ്വീഡന്, കാനഡ, കാമറൂണ്‍, സ്വിറ്റ്സര്‍ലന്റ്, ഡെന്മാര്ക്ക്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്.