സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.33% വിജയം, പത്താം ക്ലാസ് ഫലവും ഇന്നുണ്ടായേക്കും

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.33% വിജയം, പത്താം ക്ലാസ് ഫലവും ഇന്നുണ്ടായേക്കും



ന്യൂദല്‍ഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഇന്ന് പ്രഖ്യാപിച്ചേക്കും. പ്ലസ് ടു ഫലം https://cbseresults.nic.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്ലസ് ടുവിന് ഈ വര്‍ഷം 87.33 ശതമാനമാണ് വിജയശതമാനം എന്ന് സിബിഎസ്ഇ അറിയിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫലപ്രഖ്യാപന വിവരം സിബിഎസ്ഇ അറിയിച്ചത്.

നേരത്തെ മേയ് 11 ന് സിബിഎസ്ഇ ഫലം പ്രഖ്യാപിക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിബിഎസ്ഇ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. സാധാരണഗതിയില്‍ സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതികള്‍ മുന്‍കൂട്ടി പുറത്തുവിടാറില്ല