9 അംഗൻവാടികളിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് സമ്മാനപ്പൊതിയുമായി ആറളം ഗവ :ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്

9 അംഗൻവാടികളിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് സമ്മാനപ്പൊതിയുമായി ആറളം  ഗവ :ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്

ആറളം: അങ്കണവാടി പ്രവേശനോത്സവം മെയ്‌ 30ന് നടത്തുകയാണ്. അതിന്റെ മുന്നോടിയായി ആറളം ഫാർമിൽ പ്രവർത്തിക്കുന്ന 9അംഗണവാടികളിൽ പ്രവേശനം നേടാനുള്ള കുട്ടികൾക്ക് സമ്മാനപ്പൊതിയുമായി എൻ എസ് എസ് യൂണിറ്റ് ലെ കുട്ടികൾ എത്തി.
ഗവണ്മെന്റ് ആറളം സ്കൂളിൽ നിന്നുള്ള എൻ എസ് എസ് കുട്ടികളാണ് സമ്മാനം നൽകാൻ എത്തിയത്. ആറളം ഗവ HSS ലെ NSS പ്രോഗ്രാം ഓഫീസർശ്രീമതി അനു ജോർജ്, അദ്ധ്യാപികമാരായ ശ്രീമതി. ജയിസ് ജോസ്, ശ്രീമതി ജിനസ് ഫ്രാൻസിസ് എന്നിവർസന്നിഹിതരായിരുന്നു.
സമ്മാനം നൽകേണ്ട സാധനങ്ങൾ ഇരിട്ടി ശിശു വികസനപദ്ധതി ഓഫീസർ ശ്രീമതി ബിജി തങ്കപ്പൻ ഏറ്റു വാങ്ങി.

ചടങ്ങിൽ എൻ എസ് എസ്ലീഡേഴ്‌സ് കൃഷ്‌ണേന്ദു, അശ്വിൻ എന്നിവർ പങ്കെടുത്തു.

ICDS SUPERVISER ശ്രീമതി ജിസ്മി COUNSELLOR ശ്രീമതി ഷീന എന്നിവർ നേതൃത്വം നൽകി.