ശിവപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്

ശിവപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക് 


ഉരുവച്ചാൽ :മാലൂർ ശിവപുരത്ത് തെരുവുനായയുടെ പരാക്രമം. വി.ഷൈജുവിന്റെ മകൾ അനുസ്മയയെയാണ് തെരുവുനായ ആക്രമിച്ചത്. തൊട്ടടുത്ത് കിണറിന്റെ ജോലി ചെയ്യുന്നവർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. മറ്റൊരാളെയും വളർത്ത് മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചിരുന്നു