പയ്യന്നൂരിൽ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു




പയ്യന്നൂർ: പയ്യന്നൂരിൽ ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ചു. പയ്യന്നൂർ
സബ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന പയ്യന്നൂർ പുഞ്ചക്കാട് സ്വദേശിയായ ബാലൻ്റെ ഉടമസ്ഥതയിലുള്ള ഓട്ടോയുടെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.
വെളളിയാഴ്ച വൈകുന്നേരം 6.45 ഓടെയാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ ബാറ്ററി ഉഗ്രസ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബാറ്ററിക്കകത്തെ സെല്ലുകളുൾപ്പെടെയാണ് പൊട്ടിത്തെറിച്ചത്. ആശുപത്രിക്ക് സമീപത്തുണ്ടായ സ്‌ഫോടന ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരായി. ആളപായമുണ്ടായില്ല. ബാറ്ററി പൊട്ടിതെറിക്കാനുണ്ടായ കാരണം വ്യക്തമല്ല.