ഇടതുപക്ഷ സർക്കാരിന്റെ വാർഷികാഘോഷം കരിദിന മായി ആചരിച്ചു .

ഇടതുപക്ഷ സർക്കാരിന്റെ വാർഷികാഘോഷം കരിദിന മായി ആചരിച്ചു .

 
ഇരിട്ടി: ആനുകൂല്യങ്ങൾ കവർന്നെടുത്തുകൊണ്ട് ജീവനക്കാരെ അവഗണിച്ച  ഇടതുപക്ഷ സർക്കാരിന്റെ വാർഷിക ദിനം  കരിദിന മായിആചരിക്കുന്നതിന്റെ ഭാഗമായി എൻ ജി ഒ സംഘ് ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി. എൻജിഒ സംഘ്  ജില്ലാ പ്രസിഡന്റ് ആർ.കെ. പ്രമോദ് ഉദ്‌ഘാടനം ചയ്തു.  
താലൂക്ക് പ്രസിഡന്റ് വി.പി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. രമിത്ത് കുമാർ, എം. നാരായണൻ, ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി പി. വി. പുരുഷോത്തമൻ, എൻ ടി യു താലൂക്ക് പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ, ടി. എൻ. പ്രശാന്ത്,വി.വി. അശോകൻ എന്നിവർ സംസാരിച്ചു.