കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഗോഡൗൺ പൂർണമായും കത്തി നശിച്ചു

കൊല്ലം: കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.