വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

ഇരിട്ടി: തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിച്ചെടുത്ത് ക്ഷേമനിധി ബോർഡിനെ രക്ഷിക്കുക, പെൻഷനും ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, നിർമ്മാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  എ ഐ ടി യു സി യുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.  തുടർന്ന് നടന്ന ധർണ്ണ എഐടിയുസി ജില്ലാ പ്രസിഡണ്ട് കെ .ടി. ജോസ് ഉദ്ഘാടനം ചെയ്തു. ഇ. വി. കുമാരൻ അധ്യക്ഷത വഹിച്ചു. കെ. ആർ. ലിജുമോൻ, പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, കെ. പി. വർക്കി തുടങ്ങിയവർ സംസാരിച്ചു.