വീട്ടിൽ ഇടിമിന്നലിൽ വൻനാശനഷ്ടം; തലനാരിഴയ്ക്ക് രക്ഷപെട്ട് വീട്ടമ്മലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
വീട്ടിൽ ഇടിമിന്നലിൽ വൻനാശനഷ്ടം; തലനാരിഴയ്ക്ക് രക്ഷപെട്ട് വീട്ടമ്മ


  • ജിഷാദ് വളാഞ്ചേരി

മലപ്പുറം: ഇടിമിന്നലിന്റെ ആഘാതത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വളാഞ്ചേരി എടയൂര്‍ സ്വദേശി ഉമൈബ. രാത്രിയോടെയാണ് അതിശക്തമായ ഇടിയിലും മഴയിലും വീട്ടുപകരണങ്ങളും മറ്റും കത്തിക്കരിഞ്ഞ് വന്‍ നാശനഷ്ടമാണ് സംഭവിച്ചത്.

വളാഞ്ചേരി എടയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന മൂന്നാക്കല്‍ കുത്തുകല്ലിങ്ങല്‍ ഉമൈബയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ അതിശക്തമായ മഴയിലും ഇടിമിന്നലിലും വന്‍ നാശനഷ്ട്ടം ഉണ്ടായത്. ഇടിമിന്നലിനെ തുടര്‍ന്ന് സ്വിച്ച് ബോര്‍ഡില്‍ നിന്നും തീയുണ്ടവന്ന് ബെഡില്‍ പതിക്കുകയായിരുന്നു. ഉടനെതന്നെ ഉമൈബ റൂമില്‍ നിന്നും പുറത്തേക്കു ഓടി അയല്‍വക്കത്തുള്ള വീട്ടില്‍ അഭയം തേടുകയും ചെയ്തു. ഉമൈബ തനിച്ചാണ് ആ വീട്ടില്‍ താമസിക്കുന്നത്.

കനത്ത ഇടിമിന്നലില്‍ ഉമൈബ യുടെ വീടിന്റെ റൂമിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നും വന്ന തീയുണ്ട ബെഡില്‍ വീണ് റൂമില്‍ കിടന്നിരുന്ന വീട്ടുപകരണങ്ങളും തറയില്‍ ഇട്ടിരുന്ന ടൈല്‍സും കത്തിക്കരിഞ്ഞ് വന്‍ നാശനഷ്ടം സംഭവിച്ചു.

മുറി പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഉള്ളില്‍ നിന്നും തീയും പുകയും ഉയരുകയും ഉപയോഗശൂന്യമാക്കപ്പെട്ട വിധം കാണാന്‍ കഴിഞ്ഞതും ഉമൈബ സമീപവാസികളെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് അവര്‍ വന്നാണ് തീ അണച്ചത്.

.