ഡോക്ടറെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ താലൂക്ക് ആശുപത്രിലെ മുഴുവന്‍ ഡോക്ടര്‍മാരും ഒ.പി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചു

ഡോക്ടറെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ താലൂക്ക് ആശുപത്രിലെ മുഴുവന്‍ ഡോക്ടര്‍മാരും ഒ.പി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചു

പേരാവൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ താലൂക്ക് ആശുപത്രിലെ മുഴുവന്‍ ഡോക്ടര്‍മാരും ഒ.പി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അശ്വിന്‍, ഡോക്ടര്‍മാരായ സജാദ്, വര്‍ഷ,എ ഷിജു,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനന്‍, സ്റ്റാഫ് സെക്രട്ടറി അഭിലാഷ്,മുഹമ്മദലി,ലൗലി എന്നിവര്‍ സംസാരിച്ചു