സർക്കിൾ സഹകരണ യൂണിയൻ മികച്ച സേവനം കാഴ്ച്ചവെച്ച സഹകരണ സംഘങ്ങളെ അനുമോദിച്ചു

സർക്കിൾ  സഹകരണ യൂണിയൻ മികച്ച സേവനം കാഴ്ച്ചവെച്ച  സഹകരണ സംഘങ്ങളെ അനുമോദിച്ചു


ഇരിട്ടി: നിക്ഷേപ സമാഹരണം, കുടിശ്ശിക നിവാരണം, അംഗത്വ വിതരണം എന്നിവയിൽ മികച്ച സേവനം കാഴ്ച്ചവെച്ച  ഇരിട്ടി സർക്കിളിലെ സഹകരണ സംഘങ്ങളെ കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ അനുമോദിച്ചു. അനുമോദന സദസ് കൂത്തുപറമ്പ്  സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരഫെഡ് വൈസ്.ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി അസിസ്റ്റന്റ് രജിസ്റ്റാർ പി.വിനീത , മറ്റ് സഹകരണ സംഘം ഭാരവാഹികളായ കെ.പി. പ്രഭാകരൻ, അനൂപ് ചന്ദ്രൻ, വി.ടി. തോമസ്, സി.പി. ബിന്ദു, എൻ.എം. രമേശൻ, വി.വി. ബാലകൃഷ്ണൻ, കെ.വി. പവിത്രൻ, കെ.രാജൻ, കെ. നാരായണൻ, ഹേമചന്ദ്രൻ മാസ്റ്റർ, ലീലടീച്ചർ, കമലാക്ഷി, ഓഫീസ് ഇൻസ്‌പെക്ടർ എം. സത്യൻ , ബാബു ഇയ്യംമ്പോട്, കെ.എ. തങ്കച്ചൻ, എൻ.സി. സുമോദ് എന്നിവർ സംസാരിച്ചു.