ലോറി ക്ലീനറെ അടിച്ചു കൊന്ന സംഭവം ഡ്രൈവർ കസ്റ്റഡിയിൽ

ലോറി ക്ലീനറെ അടിച്ചു കൊന്ന സംഭവം ഡ്രൈവർ കസ്റ്റഡിയിൽ


നിടുംപൊയിൽ ചുരത്തിൽ ലോറി ക്ലീനറെ ഡ്രൈവർ അടിച്ച് കൊന്ന സംഭവത്തിൽ ലോറി ഡ്രൈവർ പത്തനാപുരത്തെ നിഷാദാണ് (29)പിടിയിലായത്.

കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്.

നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സിദിഖിനെ ജാക്കിലിവർ കൊണ്ട് നിഷാദ് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.